*ലൈഫ് സ്കിൽ വർക് ഷോപ്പ്*
*ആമുഖം*
2022 ഒക്ടോബർ 7 ന് കോളേജ് ഓഡിറ്റോറിയത്തിൽ വച്ച് നടത്തുവാൻ തീരുമാനിച്ചു. ഈ വർക്ഷോപ്പിന്റെ കോഓർഡിനേറ്റർ മാരായി ഗണിത ശാസ്ത്ര വിഭാഗം വിദ്യാർത്ഥി സുമേഷിനെയും സാമൂഹ്യ ശാസ്ത്ര വിഭാഗം വിദ്യാർത്ഥിനി അമൃതയെയും തിരഞ്ഞെടുത്തു.വർക്ക് ഷോപ്പ് നടത്തേണ്ടതിന്റെ അവശ്യകതയും രീതിയും ജീവിത നൈപുണികളുടെ പ്രാധാന്യവും ടീച്ചർ ഞങ്ങൾക്ക് മുന്നേ പറഞ്ഞു തന്നു . ഓരോ ഓപ്ഷണലിനും ഏതു ജീവിത നൈപുണികൾ വേണമെങ്കിലും തിരഞ്ഞെടുക്കാനുള്ള അവകാശവും തന്നിരുന്നു.
*ലക്ഷ്യം*
1. അധ്യാപക വിദ്യാർത്ഥികളിൽ ജീവിത നൈപുണികൾ വളർത്തിയെടുക്കുക.
2. അധ്യാപക വിദ്യാർത്ഥി ബന്ധങ്ങളിൽ പാലിക്കേണ്ട ജീവിത നൈപുണികൾ സായത്തമാക്കുക.
3. അധ്യാപക വിദ്യാർത്ഥികളിൽ അന്തർലീനമായ കഴിവുകളെ പരിപോഷിപ്പിക്കുക.
4. മാനസികാരോഗ്യം വളർത്തുക.
പ്രവർത്തന രീതി
ഓരോ സബ്ജെക്ട് പ്രത്യേകം തിരിഞ്ഞായിരുന്നു വർക്ക്ഷോപ്പിൽ പ്രവർത്തനങ്ങൾ നടത്തിയത്. 2022 ഒക്ടോബർ 7 ന് കൃത്യം 10 മണിക്ക് തന്നെ വർക്ക്ഷോപ്പ് ആരംഭിച്ചു.അമൃതയുടെ അവതരണവും ജീവിത നൈപുണികളെ ക്കുറിച്ച് സുമേഷിന്റെയും ടീച്ചറിന്റെയും ആമുഖവും ഉണ്ടായിരുന്നു.
ആദ്യമായി മലയാള വിഭാഗം വിദ്യാർത്ഥികളാണ് അവതരിപ്പിച്ചത്. തിരഞ്ഞെടുത്ത ലൈഫ്സ്‌കിൽ ട്രെസ്സ്മാനേജ്മെന്റ് ആയിരുന്നു. ഇതിനായി 11 പേരും സ്ട്രസ്സ് കുറക്കാനുള്ള വിവിധതരത്തിലുള്ള ആക്ടിവിറ്റികൾ വിദ്യാർത്ഥികൾക്ക് നൽകി. ഓരോന്നും ഒന്നിനൊന്ന് വ്യത്യസ്തമായിരുന്നു. വേർഡ് സ്ക്രമ്പ്ലിങ് തുടങ്ങിയ രസകരമായ കളികൾ അവതരിപ്പിച്ചു. മ്യൂസിക്കൽ ചെയർ, നെക്ക് സ്‌ട്രെച്ചിങ്, കപ്പ് ഗെയിം, കപ്പ് pyramid, സ്‌മൈൽ, 5 ഇന്ദ്രിയങ്ങളെ തിരിച്ചറിയുക തുടങ്ങിയ സ്‌ട്രെസ്സ് കുറയ്ക്കാനുള്ള വിവധ മാർഗങ്ങൾ ഞങ്ങൾക് മുൻപിൽ പരിചയപ്പെടുത്തി. വളരെ മനോഹരമായിട്ട്ആയിരുന്നു ഏവരും അവതരിപ്പിച്ചത്. പിരമിഡ് പൂർത്തിയാക്കാനാണ് എനിക്ക് ലഭിച്ചത്.
അടുത്തതായി ഞങ്ങൾ ഫിസിക്കൽ സയൻസ് വിഭാഗത്തിൽ നിന്നുള്ള അധ്യാപക വിദ്യാർഥികൾ തിരഞ്ഞെടുത്ത ലൈഫ്സ്കിൽ ആയിരുന്നു. ഞങ്ങൾ തിരഞ്ഞെടുത്ത ലൈഫ്‌സ്കിൽ 'തീരുമാനമെടുക്കൽ '(ഡിസിഷൻ മേക്കിങ്) ആയിരുന്നു . സാഹചര്യങ്ങൾക്കനുസരിച്ചു തീരുമാനമെടുക്കാനുള്ള കഴിവിനെ ഉണർത്തിക്കൊണ്ടു വരുവാൻ സഹായിക്കുന്ന മികച്ച പ്രവർത്തനങ്ങൾ ഞങ്ങൾ നൽകി. ഇതിൽനിന്ന് ഓരോരുത്തർക്കും എത്രത്തോളം മികച്ച രീതിയിൽ തീരുമാനങ്ങൾ എടുക്കാൻ കഴിയുന്നു എന്നും, എന്തുകൊണ്ട് അങ്ങനെ തീരുമാനം എടുത്തു എന്നും പറയാൻ അവസരം നൽകി.
അടുത്തതായി ഗണിതശാസ്ത്ര വിഭാഗത്തിന്റെ അവതരണം ആയിരുന്നു . അവർ തിരഞ്ഞെടുത്തത് കമ്യൂണിക്കേഷൻ സ്കില്ലായിരുന്നു. വ്യക്തികളിൽ ആശയവിനിമയം വിപുലീകരിക്കുവാനുള്ള ഒരുപാട് പ്രവർത്തനങ്ങൾ അവർ നൽകി.
നാച്ചുറൽ സയൻസ് വിഭാഗം തിരഞ്ഞെടുത്ത ലൈഫ്സ്കിൽ ക്രിയേറ്റീവ് തിങ്കിംഗ് ആയിരുന്നു.ഓരോ വ്യക്തിയുടെയും സർഗാത്മക വാസന വളർത്തുന്ന തരത്തിലുള്ള പ്രവർത്തനങ്ങൾ ആയിരുന്നു അവർ നൽകിയത്. ചിത്രം കാണിച്ചിട്ട് അത് ഓർമിച്ചെടുക്കുക അതിലൂടെ ക്രിയാത്മകത വളർത്താനായിട്ട് കഥ പറയുക, പിന്നീട് പിക്ചർ കംപ്ലീഷൻ ടെസ്റ്റ് തുടങ്ങിയവയാണ് അവർ നടത്തിയത്.
സോഷ്യൽ സയൻസ് വിഭാഗത്തിൽ നിന്നുള്ള വിദ്യാർത്ഥികൾ ഇൻട്രാ പേഴ്സണൽ റിലേഷൻഷിപ്പ് സ്കിൽ ആയിരുന്നു തിരഞ്ഞെടുത്തത്. വ്യക്തികൾ തമ്മിലുള്ള പരസ്പരബന്ധം വികസിപ്പിക്കുന്നതിനായി ഉള്ള വ്യത്യസ്തമായ പല പ്രവർത്തനങ്ങളും അവർ നൽകി. പലതും പുതുമയുള്ള പ്രവർത്തനങ്ങൾ ആയിരുന്നു.
പ്രവർത്തനങ്ങളുടെ അവസാനം
ഗണിതശാസ്ത്ര വിഭാഗം അധ്യാപക വിദ്യാർത്ഥി സുമേഷിന്റെ സംഗ്രഹവും ഹേന ടീച്ചറിന്റെ ക്രോഡീകരണവും നന്ദി പ്രകാശനവും ഉണ്ടായിരുന്നു.
*പ്രവർത്തന ഫലം*
വ്യക്തിത്വ വികസനത്തിന് പര്യാപ്തമായ ഒരുപാട് ഗുണവശങ്ങൾ ഈ വർക്ക്ഷോപ്പിൽ നിന്ന് ലഭിച്ചു. അതുതന്നെയാണ് ഈ പ്രവർത്തനങ്ങളുടെ നേട്ടവും. ഈ നേട്ടം എല്ലാ കുട്ടികളിലേക്കും എത്തിക്കുവാൻ ഓരോ സബ്ജെക്ട്കാർക്കും കഴിഞ്ഞു. അവനവന്റെ ക്ലാസ്സ് മുറികളിലും ജീവന ഇടങ്ങളിലും നടപ്പിലാക്കുവാനും പ്രയോജനപ്പെടുത്തുവനും കഴിയും വിധം ഉള്ള പ്രവർത്തനങ്ങൾ ആയിരുന്നു തിരഞ്ഞെടുത്തത്. ഇങ്ങനെയൊരു പ്രവർത്തനം ഞങ്ങൾക്ക് നൽകിയ ഹേന ടീച്ചർക്കാണ് ഇതിനുള്ള എല്ലാ നന്ദിയും ഞാൻ അറിയിക്കുന്നത്. കാരണം കുറച്ചു മണിക്കൂറുകൾ കൊണ്ട് ഒരുപാട് നേട്ടങ്ങൾ എനിക്ക് ലഭിച്ചു. ഒരുപാട് പുതിയ പുതിയ കാര്യങ്ങൾ പരിചയപ്പെടുവാനും സാധിച്ചു. ഓരോ അവസ്ഥയിലും പ്രയോഗികമാക്കേണ്ട ജീവിത നൈപുണികളെ കുറിച്ചുകൂടുതൽ അറിയാൻ കഴിഞ്ഞു.കൂടാതെ വ്യത്യസ്തമായ ഓരോ ലൈഫ്‌സ്കിൽകളും അതിന്റ ഓരോന്നിന്റേയും പ്രാധന്യങ്ങളും ഞങ്ങൾക്ക് ഓരോരുത്തർക്കും മനസിലാക്കാൻ സാധിച്ചു.
Comments
Post a Comment