ജീവന, കഴിവുകൾ മാറ്റുരക്കുമ്പോൾ....

കുന്നം KUCTE കോളേജിലെ ഒന്നാം വർഷ അധ്യാപക വിദ്യാർഥികളുടെ കപാസിറ്റി ബിൽഡിംഗ് പ്രോഗ്രാം ജീവന, ലോക ജല ദിനമായ 2022 മാർച്ച് 22 ന് കോളേജ് ഓഡിറ്റോറിയത്തിൽ വെച്ച് നടത്തപ്പെട്ടു. കോളേജ് പ്രിൻസിപ്പൽ ഡോ. ശാന്തി.എസ്.രാജൻ കൺവീനർ ആയ പ്രോഗ്രാമിൽ, ജനറൽ വിഭാഗം അധ്യാപിക ശ്രീമതി ഹേന.ബി കോ- ഓർഡിനേറ്റർ ചുമതലയും, അധ്യാപക വിദ്യാർഥികളായ ശില്പ സത്യൻ, അതുൽ എന്നിവർ സ്റ്റുഡൻ്റ് കോ- ഓർഡിനേറ്റർ ചുമതലയും വഹിച്ചു.
ഉച്ചക്ക് 1:30 നു പരിപാടി ആരംഭിച്ചു. ഷെഹിന ആയിരുന്നു പ്രാർത്ഥന ഗാനം ആലപിച്ചത് . പരിപാടിയുടെ അവതാരക ഷിനി ഷാജി ആയിരുന്നു. പരിപാടി ഉദ്ഘാടനം ചെയ്തത് കോളേജ് ചെയർമാൻ കൂടിയായ അഭിമന്യു ആയിരുന്നു. സ്വാഗതം പറഞ്ഞത് അശ്വതിയും, അദ്ധ്യക്ഷ പ്രസംഗം വൃന്ദയും, മുഖ്യ പ്രഭാഷണം സംഗീതയും ആയിരുന്നു.നിലവിളക്ക് കത്തിച്ചുകൊണ്ട് കോളേജ് ചെയർമാൻ അഭിമന്യു 'ജീവന' ഉദ്ഘാടനം ചെയ്തു. ജയലക്ഷ്മി, അർഷധാ  എന്നിവർ ആശംസകൾ അറിയിക്കുകയും ചെയ്തു. ജലം ജീവന് എത്രത്തോളം ആവശ്യമായ ഘടകം ആണെന്ന് എല്ലാവരും പറയുകയുണ്ടായി.ജലത്തെ സംരക്ഷിക്കേണ്ടത് എങ്ങനെയെന്നും അതിൻ്റെ പ്രാധാന്യം എന്തെന്നും ഓരോ വ്യക്തിയും സംസാരിച്ചു. ഇനി വരാനിരിക്കുന്ന നാളുകളിൽ ജലക്ഷമവും, വരൾച്ചയും ഒക്കെയാകാം നമ്മെ കാത്തിരിക്കുന്നത്..അതുകൊണ്ട്തന്നെ ഇന്ന് ചെയ്യാൻ കഴിയുന്ന സംരക്ഷണ മാർഗങ്ങൾ എല്ലാം നാം ചെയ്യേണ്ടതായിട്ടുണ്ട് എന്ന് എല്ലാവരും ഓർമിപ്പിച്ചു.
 പ്രോഗ്രാമിന്റെ ഭാഗമായി  ക്വിസ് മത്സരം സംഘടിപ്പിച്ചു.ജലത്തിൻ്റെ പ്രാധാന്യം അറിയിച്ചുകൊണ്ടുള്ള പേപ്പർ പ്രസൻ്റേഷനും നടത്തി.

                    Mime ആണ് ജീവനയുടെ ഭാഗമായി  ഞാൻ അവതരിപ്പിച്ചത്. ഞങ്ങൾ  8 പേരാണ് mime ന്റെ ഭാഗമായത്. ജലം പാഴാക്കുന്ന പല  സാഹചര്യങ്ങളും  ഇതിലൂടെ  ഞങ്ങൾ അവതരിപ്പിച്ചു. ജല സംരക്ഷണത്തിന്റെ ആവശ്യകത എല്ലാവരിലേക്കും എത്തിക്കാൻ ഞങ്ങൾക്ക് സാധിച്ചു. വളരെ മികച്ച പ്രതികരണമാണ് ഞങ്ങൾക്ക് ലഭിച്ചത്. ഞാൻ  ആദ്യമായാണ് mime ചെയുന്നത്. ഏത് പരിപാടിയും അവതരിപ്പിക്കാനുള്ള ഒരു ആത്മവിശ്വാസം ജീവന എനിക്ക് നൽകി. ജീവിതത്തിലെ മികച്ച ഒരു അനുഭവമായിരുന്നു ഈ ഒരു പരിപാടിയിലൂടെ ലഭിച്ചത്.കഴിവുകൾ കണ്ടെത്താനും അതിനെ വളർത്താനും ജീവനയ്ക്ക്‌ മികച്ച രീതിയിൽ സാധിച്ചു..
.അതുൽ ആയിരുന്നു നന്ദി രേഖപ്പെടുത്തിയത്. ഏകദേശം   3:15 നു ദേശീയ ഗാനത്തോട് കൂടി ജീവന സമാപിച്ചു ...

Comments

Popular posts from this blog

Fifth week of teaching practice ( 10/07/2023 - 14/07/2023)

Eighth Week of Teaching Practice ( 31/07/2023 - 4/08/2023)

SECOND WEEK OF TEACHING PRACTICE (19/06/2023 - 23/06/2023)